വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

3.6.12

ത്രാസ്ആദ്യം കണ്ടപ്പോഴേ ഞാന്‍ പറഞ്ഞതാണ് അതൊരു കള്ളതുലാസാനെന്നു ,അതിലെന്നും ഒരു തട്ട് താണു കിടക്കും.  അന്ന് കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല, എന്നിട്ടും ഒരു ഭ്രാന്തനെ പോലെ ഞാന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു; ഒരു പക്ഷെ നാളെ നടന്നേക്കാവുന്ന കള്ളതൂക്കത്തിന്റെ ഉള്ളുകളികള്‍ നേരത്തെ ഊഹിച്ചെടുക്കാന്‍ കഴിഞ്ഞത് കൊണ്ടായിരിക്കാം; ആ  മുറിയുടെ കനത്ത ചുവരുകളില്‍ തട്ടി  എന്റെ ശബ്ദം കാലത്തോടൊപ്പം ഇല്ലാതെയായി.
 ഇന്നലെ ആ തൂക്കം നടന്നു , പ്രതീക്ഷിച്ച പോലെ ഒരുതട്ടു താണു കിടന്നു. നമുക്ക് പ്രിയപ്പെട്ടതു , അത് തൂക്കിയത്‌ മറുതട്ടില്‍ ആയിരുന്നു.  പരീക്ഷ എന്ന പ്രഹേളിക, ഒഴിവാക്കാന്‍ ആവില്ല എന്നറിഞ്ഞിട്ടും ആ കള്ളത്തൂക്കത്തില്‍ തന്നെ തൂക്കാന്‍ അനുവദിച്ചത് നിനക്ക് വിശ്വാസം അതിലായിരുന്നു എന്നത് കൊണ്ട് മാത്രമാണ്. ഞാന്‍ ആശിച്ചു പോകുന്നു, ഒരിക്കലെങ്കിലും നിനക്കെന്റെ വാക്കിനു വില നല്‍കാമായിരുന്നു, എനിക്ക് ജയിക്കാനല്ല , നമ്മള്‍ തോല്‍ക്കാതിരിക്കാന്‍. ഏറെ വൈകിയെന്നു വേദനയോടെ ഞാന്‍ മനസിലാക്കുന്നു.