വായനയ്ക്കു ശേഷം ...
മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട് , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം
17.11.13
പ്രണയാക്ഷരങ്ങൾ
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത അവളുടെ വിശേഷങ്ങളിൽ എവിടെയോ മാമ്പൂവിന്റെ ഗന്ധം അലിഞ്ഞിരുന്നു ,
കരിമഷിയിട്ട കണ്ണുകളിൽ , ബേബിപൗഡർ മണക്കുന്ന കഴുത്തിൽ , നനുനനുത്ത കൈവെള്ളയിൽ , കിലുങ്ങുന്ന പാദസരങ്ങളിൽ , പിന്നെയെന്റെത് മാത്രമായ രഹസ്യസങ്കേതങ്ങളിൽ അങ്ങനെയെല്ലായിടത്തും അവളെന്നെ കുരുക്കിയിട്ടിരുന്നു. അവരുടെയല്പത്തം കേട്ടവൾ കുലുങ്ങിച്ചിരിച്ചപ്പോൾ എന്റെ മേനിയിലെ കൊളുത്തുകൾ വലിഞ്ഞു കീറി ചോര കിനിഞ്ഞു; ഞാൻ മറന്ന തമാശകളെ മനസാ ശപിച്ചു. എന്റേതുമാത്രമെന്നുറക്കെ പ്രഖ്യാപിച്ചു ചേർന്ന് നിന്നപ്പോൾ ; എന്റെ കവിള് ചുവപ്പിച്ചപ്പോൾ ഞാനീ ലോകത്തിന്റെ നെറുകയിലേക്ക് കയറി. രാത്രികൾ അവളുടേത് മാത്രമാക്കി; നിശബ്ദനായി അവളുടെ നിശ്വാസങ്ങളും ഹൃദയസ്പന്ദനങ്ങൾക്കും മാത്രം കാതോർത്തു കിടന്നപ്പോൾ അവൾ പറയാതെ പറഞ്ഞ കഥകൾ കേൾക്കുകയായിരുന്നു ഞാൻ. സമയത്തിനന്നു പുതിയ സൂചികകൾ ആയിരുന്നു ; പ്രഭാതങ്ങൾ അവൾക്കു വേണ്ടി മാത്രം വിരിഞ്ഞ പൂക്കളായിരുന്നു.
എന്നായിരുന്നു ആ വേനലാരംഭിച്ചത്? തൊടിയിലെ പൂക്കലത്രയും കരിഞ്ഞു; നീണ്ട വിരസമായ പകലുകൾ പുല്ലു മേഞ്ഞു നടന്നു. ചോരവാർന്നു ഞാൻ മൃതപ്രാണനായി , തിരികെ നടക്കുമ്പോൾ ഞാൻ കണ്ടു , കാറ്റേറ്റു വീണ മാമ്പൂക്കളെ. ആരൊക്കെയോ ചവുട്ടിയരച്ച അതിനു നിറമോ മണമോ ഉണ്ടായിരുന്നില്ല .
Subscribe to:
Posts (Atom)
