വഴിപോക്കർ പലരുമവന്റെ ഉദ്യാനത്തിലെ അപൂർവസുന്ദരമായ ഈ കാഴ്ചകൾ കണ്ടിരുന്നു; ചിലവരെ അനുകരിച്ചു വീട്ടിലൊരു പൂന്തോട്ടമൊരുക്കി , ചിലർ കടലാസു പൂക്കൾ വാങ്ങി സുഗന്ധദ്രവ്യങ്ങൾ പൂശി ; അവിടെയൊന്നും ചിത്രശലഭങ്ങൾ വന്നില്ല. അവയിലൊന്നും മധുവുണ്ടായിരുന്നില്ല.
ചിലർ രഹസ്യമായി മതിൽ ചാടിക്കടന്നു അവന്റെ തൊടിയിലെത്തി ; അവിടവിടെയായി വർണ്ണച്ചിറകുകൾ വീശി ചില ശലഭങ്ങൾ പറന്നിരുന്നു , അവയുടെ പിന്നാലെ ചെന്ന് പിടിക്കാൻ നോക്കി ചിലർ ; പ്രാണനെക്കരുതി അവ തെന്നിപ്പറന്നകന്നു. ചിലവയ്ക്ക് വേഗത കുറവായിരുന്നു, അവയെ ചിലർ പിടികൂടി , ചിലതിനെ ചെറിയ പാത്രങ്ങളിലാക്കി അവർ കൊണ്ടു പോയി; ചിലത് ചിറകുകൾ അതിദ്രുതം വീശി പറന്നു പോകാൻ ശ്രമിച്ചു ; ആഗമനോദ്യേശം നടപ്പില്ലെന്നുറപ്പായപ്പോൾ അവറവയുടെ ചിറകുകൾ പറിച്ചെറിഞ്ഞു. അടുത്ത ദിനവും അതാവർത്തിച്ചപ്പോൾ ശലഭങ്ങൾ വരാതെയായി.
ഇതൊന്നുമറിയാതെ അവനാ ഉദ്യാനത്തിൽ അവരെ കാത്തു കുറെ നേരമിരുന്നു . അവരെ കാണാതായപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വീണ്ടുവർ രഹസ്യമായി അവിടെയെത്തി , വഴിതെറ്റിയെത്തിയ ചില ശലഭങ്ങളെ പിടിച്ചു കൊണ്ട് പോയി . അവനവരെ വഴിക്ക് വെച്ച് കണ്ടു , അവന്റെ ശലഭങ്ങളെയും - മരപ്പലകയിൽ ചിറകുകൾ വിടർത്തിയ നിലയിൽ പിന്നു തറച്ചു
വെച്ചിരിക്കുകയായിരുന്ന അവയിൽ നിന്ന് ജീവൻ വിട്ടകന്നിട്ടു ഏറെ നേരമായിരുന്നു . പ്രിയപ്പെട്ട ശലഭങ്ങളുടെ മരണം അവനെ കോപാന്ധനാക്കി; കയ്യിൽ കിട്ടിയ ഉരുളൻ കല്ലെടുത്ത് അവരുടെ തലക്കടിക്കാൻ നോക്കിയ അവന്റെ പിഞ്ചുകൈകൾ അവന്റെ അമ്മാവന്റെ ബലിഷ്ഠമായ കൈകൾക്ക് മുന്നിൽ തോറ്റു പോയി.

അന്നവന്റെ വെളുത്ത ഷർട്ടിൽ പുരണ്ട ചോരക്കറകൾ എല്ലാം ചുവന്ന നിറത്തിലുള്ളതായിരുന്നുവെന്നു ആയവസരത്തിൽ അവളോർത്തു അത്ഭുതം കൊണ്ടു!