വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

3.6.12

ത്രാസ്ആദ്യം കണ്ടപ്പോഴേ ഞാന്‍ പറഞ്ഞതാണ് അതൊരു കള്ളതുലാസാനെന്നു ,അതിലെന്നും ഒരു തട്ട് താണു കിടക്കും.  അന്ന് കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല, എന്നിട്ടും ഒരു ഭ്രാന്തനെ പോലെ ഞാന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു; ഒരു പക്ഷെ നാളെ നടന്നേക്കാവുന്ന കള്ളതൂക്കത്തിന്റെ ഉള്ളുകളികള്‍ നേരത്തെ ഊഹിച്ചെടുക്കാന്‍ കഴിഞ്ഞത് കൊണ്ടായിരിക്കാം; ആ  മുറിയുടെ കനത്ത ചുവരുകളില്‍ തട്ടി  എന്റെ ശബ്ദം കാലത്തോടൊപ്പം ഇല്ലാതെയായി.
 ഇന്നലെ ആ തൂക്കം നടന്നു , പ്രതീക്ഷിച്ച പോലെ ഒരുതട്ടു താണു കിടന്നു. നമുക്ക് പ്രിയപ്പെട്ടതു , അത് തൂക്കിയത്‌ മറുതട്ടില്‍ ആയിരുന്നു.  പരീക്ഷ എന്ന പ്രഹേളിക, ഒഴിവാക്കാന്‍ ആവില്ല എന്നറിഞ്ഞിട്ടും ആ കള്ളത്തൂക്കത്തില്‍ തന്നെ തൂക്കാന്‍ അനുവദിച്ചത് നിനക്ക് വിശ്വാസം അതിലായിരുന്നു എന്നത് കൊണ്ട് മാത്രമാണ്. ഞാന്‍ ആശിച്ചു പോകുന്നു, ഒരിക്കലെങ്കിലും നിനക്കെന്റെ വാക്കിനു വില നല്‍കാമായിരുന്നു, എനിക്ക് ജയിക്കാനല്ല , നമ്മള്‍ തോല്‍ക്കാതിരിക്കാന്‍. ഏറെ വൈകിയെന്നു വേദനയോടെ ഞാന്‍ മനസിലാക്കുന്നു.


8 comments:

 1. ചിലതെല്ലാം വായിച്ചു. എല്ലാം കൊള്ളാല്ലോ. ഫോളോ ചെയ്യാന്‍ ഓപ്ഷനില്ലാത്തതുകാരണം ക്ലബില്‍ ജോയിന്‍ ചെയ്യുന്നില്ല

  ReplyDelete
  Replies
  1. thanks for time, comment and suggestion (to add followers). i added it, you can subscribe now.

   thanks,
   kp

   Delete
 2. തട്ടുകൾ തുല്യമായി തൂങ്ങുമ്പോൾ കണക്കുകളിൽ മാത്രമല്ലേ തുല്യത

  ReplyDelete
  Replies
  1. കണക്കുകള്‍ക്കപ്പുറത്തേക്ക് ഒരു മാറ്റുരച്ചു നോക്കല്‍ പലപ്പോഴും നടക്കാറില്ലല്ലോ !!!

   Delete
 3. ഒരു സംശയം ...!! ഇവിടെ പരീക്ഷ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജീവിതം ആണെങ്കില്‍ , തുലാസിന്റെ രണ്ടു തട്ട് ഒരു വ്യക്തിയുടെ മനസ്സും തലച്ചോറും ആകുമെന്ന് എനിക്ക് തോന്നുന്നു .... അത് തികച്ചും വ്യക്തിപരം ...!! ഇപ്പോഴും മനസ്സും തലച്ചോറും തമ്മിലുള്ള വഴക്കിലാണല്ലോ മനുഷ്യന് പലതും നഷ്ടപെടുന്നത്.

  ReplyDelete
 4. ആത്മസംഘര്‍ഷങ്ങള്‍ മാത്രമല്ല, ഒന്നും നേടുവാനില്ലെങ്കില്‍ കൂടി മനുഷ്യന്‍ ദുരഭിമാനത്തിനും മിഥ്യാബോധങ്ങള്‍ക്കും വശംവദനായി ചിലത് ജീവിതത്തില്‍ ഉപേക്ഷിക്കുന്നു. ബന്ധനങ്ങളായി മാറുന്ന ബാന്ധവം ഒരു പരിധിയില്‍ കൂടുതല്‍ അതിനു ഹേതുവാകാറുണ്ട്.
  അങ്ങനെ പോകുന്നു മനുഷ്യന്‍റെ വിലാപങ്ങള്‍ ... മോങ്ങാനിരിക്കുന്ന നായയുടെ തലയില്‍ വീഴുന്ന തേങ്ങ പോലെ

  ReplyDelete
 5. വാശിപ്പുറത്തു ബന്ധങ്ങള്‍ തൂക്കപ്പെടുമ്പോള്‍ ഇങ്ങനെയാവാം.

  മനോഹരമായ ഭാഷ.നല്ല ചിന്തകള്‍ .വീണ്ടും വായിക്കാന്‍ വരും.

  ReplyDelete
 6. വ്യത്യസ്തമായതും തനതായതും
  ആയ ഒരു ഭാഷാ ശൈലി
  കൊള്ളാം - കൂടുതല്‍ വായിക്കാന്‍
  അവസരം തരു -

  ReplyDelete

എന്റെ ഈ കുത്തിക്കുറിക്കലുകൾക്കായി സമയം ചെലവിട്ടതിന് നന്ദി . താങ്കളുടെ അഭിപ്രായം , അതെന്തു തന്നെയായാലും ഇവിടെ രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.